Kunnamkulam
അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുന്നയൂർക്കുളം :അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മലപ്പുറം നടിയിരിപ്പ് സ്വദേശി നവീൻ രാജ് ആണ് മരിച്ചത്. ദേശീയ പാതയില്‍ പെരിയമ്പലം വെട്ടേക്കരൻ ക്ഷേത്രത്തിന് മുൻപിൽ വ്യാഴാഴ്ച കാലത്താണ് അപകടം ഉണ്ടായത്.മലപ്പുറത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മിനി പിക്കപ്പും നവീന്‍രാജ് സഞ്ചരിച്ച ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.ഗുരുതരമായി പരിക്കേറ്റ നവീന്‍ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.