27 April 2024 Saturday

പെരുമ്പിലാവ് പാട്ടമ്പി റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ പൊട്ടി ജലപ്രളയം'റോഡ് ഭാഗികമായി തകർന്നു

ckmnews

പെരുമ്പിലാവ് പാട്ടമ്പി റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ പൊട്ടി


ജലപ്രളയം'റോഡ് ഭാഗികമായി തകർന്നു 


പെരുമ്പിലാവ് പാട്ടമ്പി റോഡില്‍ റേഷന്‍ കടക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ പൊട്ടി റോഡ് തകർന്നു. തൃത്താല – പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വലിയ ശബ്ദത്തോടെ പൊട്ടിയത്. തുടര്‍ന്ന് സമീപത്തെ പറമ്പുകളിലേക്കും കാനകളിലേക്കും റോഡിലും വെള്ളം പരന്നൊഴുകി ഗതാഗതം സ്തംഭിച്ചു. സ്‌ക്കൂള്‍, ഓഫീസ് സമയമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ആഴ്ചകള്‍ക്കു മുന്‍പാണ് പെരുമ്പിലാവ് – നിലമ്പൂര്‍ പാതയായ റോഡിന്റെ പുനര്‍ നിര്‍മ്മാണം നടത്തി ഉത്ഘാടനം നടന്നത്.പതിനഞ്ച് മീറ്ററോളം നീളത്തിലും വീതിയിലുമാണ് റോഡ് പിളര്‍ന്നിട്ടുള്ളത്. 




നാട്ടുകാര്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് അപകടാവസ്ഥ ഒഴിവാക്കുകയും വാട്ടര്‍ അതോറിറ്റിയെ അറിയിച്ച് ജലവിതരണം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. മേഖലയിലെ റോഡ് ഗതാഗതം പൂര്‍ണ്ണമായി തകരാറിലായതിനാല്‍ പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചാലിശ്ശേരി വഴിയും തൃശൂര്‍, ഗുരുവായൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കല്ലുംപുറം വഴിയും തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത് .പൈപ്പ് പൊട്ടി അപകടാവസ്ഥയാണെന്ന് ജല അതോറിറ്റിയെയും പോലീസിനേയും നാട്ടുകാര്‍ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് എത്താതിരുന്നതില്‍ നാട്ടുകാര്‍ ക്ഷുഭിതരായി