27 April 2024 Saturday

മദ്യപിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാര്‍ക്കെതിരെ കേസെടുത്തു രണ്ട് ബസ്സുകള്‍ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു

ckmnews

മദ്യപിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാര്‍ക്കെതിരെ കേസെടുത്തു


രണ്ട് ബസ്സുകള്‍ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു


കുന്നംകുളം:മദ്യലഹരിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ രണ്ട് ബസ്സുകൾ   പോലീസ് കസ്റ്റഡിയിൽ എടുത്തു.പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളാണ് പോലീസ് പിടികൂടിയത്.സംഭവത്തിൽ ഡ്രൈവർമാരായ പാലക്കാട് സ്വദേശി മുരളീ കൃഷ്ണ,തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.സ്വകാര്യ കെഎസ്ആർടിസി ബസ്സുകളിലെ ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സബ് ഇൻസ്പെക്ടർ വി ജിഷിലിന്റെ നേതൃത്വത്തിൽ കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഡ്രൈവർമാർക്കെതിരെ കേസെടുത്ത പോലീസ് ഇരുവരെയും ജാമ്യത്തിൽ വിട്ടു.ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.