09 May 2024 Thursday

അന്തർ സംസ്ഥാന മോഷ്ടാവ് തലവൈർ മുജീബ് അടക്കം മൂന്ന് പേർ പിടിയിൽ

ckmnews

അന്തർ സംസ്ഥാന മോഷ്ടാവ് 

തലവൈർ മുജീബ് അടക്കം മൂന്ന് പേർ പിടിയിൽ


വളാഞ്ചേരി: അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലിസ് പിടിയിൽ. ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ മൊയ്തീൻ എന്ന കാവാട് കുഞ്ഞിപ്പ (58), കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി തോട്ടിപ്പറമ്പിൽ സുരേഷ് എന്ന താടി സുരേഷ് (56), മുത്തൂർ സ്വദേശി കട്ടക്കളങ്ങര മുജീബ് റഹ്മാൻ എന്ന തലൈവർ മുജീബ് (46) എന്നിവരെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ വളാഞ്ചേരി പൊലിസ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


മലപ്പുറം എസ്.പി എസ് ശശിധരൻ്റെ നിർദേശ പ്രകാരം വളാഞ്ചേരി സി.ഐ സുനിൽദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പിടിയിലായ മൂവർ സംഘം നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്ന് പൊലിസ് കണ്ടെത്തിയത്. വളാഞ്ചേരി പ്രിൻസിപ്പൽ എസ്.ഐ പി.ബി ബിന്ദു ലാൽ, എ.എസ്.ഐ പി.വി ജയപ്രകാശ്, സിവിൽ പൊലിസ് ഓഫിസർ വി.എസ് ഗിരിഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു