09 May 2024 Thursday

വാട്ടര്‍ കണക്ഷന്‍ സ്ഥാപിക്കാന്‍ പൊളിച്ച റോഡിലെ മണ്ണ് ജംഗ്ഷനില്‍ നിന്ന് മാറ്റിയില്ല പാതയോരത്ത് മുഴുവന്‍ മണ്‍കൂനകള്‍ പ്രതിഷേധം ശക്തം

ckmnews

വാട്ടര്‍ കണക്ഷന്‍ സ്ഥാപിക്കാന്‍ പൊളിച്ച റോഡിലെ മണ്ണ് ജംഗ്ഷനില്‍ നിന്ന് മാറ്റിയില്ല


പാതയോരത്ത് മുഴുവന്‍ മണ്‍കൂനകള്‍ പ്രതിഷേധം ശക്തം


ചങ്ങരംകുളം:വാട്ടര്‍ കണക്ഷന്‍ സ്ഥാപിക്കാന്‍ പൊളിച്ച റോഡിലെ മണ്ണ് ജംഗ്ഷനില്‍ നിന്ന് മാറ്റാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.ജലജീവൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പാതയോരത്ത് വാട്ടർ പൈപ്പുകൾ സ്ഥാപിക്കാനായി കുഴിയെടുത്ത മണ്ണാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ കൂടിക്കിടക്കുന്നത്.നടപ്പാതയും സീബ്രാലൈനും ചേരുന്ന ഭാഗത്തെ മൺകൂന യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.പദ്ധതിയുടെ ഭാഗമായി പലയിടത്തും റോഡുകൾ പൊളിച്ച് പൂർവ്വ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടിയതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.പാതയോരത്ത് മുഴുവന്‍ ഇത്തരത്തിൽ  മണ്‍കൂനകള്‍ നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്.പ്രദേശത്തെ ഗ്രാമീണ റോഡുകളിലും ഇത്തരത്തിൽ പൈപ്പിടായി പൊളിച്ചിരുന്നു.ഈ റോഡുകളും കോൺഗ്രീറ്റ് ചെയ്ത് പൂർവ സ്ഥിതിയിലാക്കാതെമണ്ണിട്ട് മൂടിയത് മൂലം റോഡുകൾ പലതും തകർന്ന് കിടക്കുകയാണ്.