27 April 2024 Saturday

പോലീസുകാരന്റെ സത്യസന്ധതക്ക് പത്തരമാറ്റ് പരിശുദ്ധി

ckmnews

*പോലീസുകാരന്റെ സത്യസന്ധതക്കു പത്തരമാറ്റ് പരിശുദ്ധി*


കുന്നംകുളം :കളഞ്ഞു കിട്ടിയ സ്വർണ്ണ  മാല ഉടമസ്ഥക്ക് തിരികെ കൊടുത്തു പോലീസുകാരൻ മാതൃകയായി. 

കഴിഞ്ഞ ദിവസം കുന്നംകുളം റോയൽ ആശുപത്രിയിൽ ഒരു കേസിന്റെ അന്വേഷണവുമായ് സംബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ശേഖരിക്കുന്നതിനായാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ  എ.എസ്.ഐ പ്രേംജിത്ത് പോയത്. തിരികെ വരുമ്പോൾ റോഡരികിൽ ഒരു മാല കിടക്കുന്നതു കണ്ട് എടുത്തു നോക്കി പരിശോധിച്ചതിൽ സ്വർണ്ണമാണെന്ന് മനസ്സിലായി. ഉടൻ ആശുപത്രിയിൽ തിരികെ ചെന്ന് റീസെപ്ഷനിൽ അറിയിക്കുകയും   മൈക്കിലൂടെ അനൗൺസ് ചെയ്യിക്കുകയും ചെയ്തു. കുറച്ചു സമയം അവിടെ കാത്തിരുന്ന പ്രേംജിത് ആരെങ്കിലും മാല നഷ്ട്ടപെട്ട പരാതിയുമായി വരികയാണെങ്കിൽ പോലീസ് സ്റ്റേഷനിലോ തന്നെയോ ബന്ധപ്പെടണമെന്ന് പറഞ്ഞു ഫോൺ നമ്പറും കൊടുത്തു  തിരികെ സ്റ്റേഷനിൽ എത്തി വിവരം സ്റ്റേഷനിൽ അറിയിക്കുകയും മാല സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന്  മാലയുടെ ഉടമസ്ഥയായ നബീസ - അബ്ബാസ് പുത്തൻപീടികയിൽ വീട്, തളി, എരുമപ്പെട്ടി എന്നവർ ഭർത്താവിനോപ്പം തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരാവുകയും എസ്.ഐ ജോയിയുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല  പ്രേംജിത്ത്  തന്നെ  ഉടമസ്ഥക്ക്  കൈമാറുകയും ചെയ്തു. ഗുരുവായൂർ ടെംപിൾ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയം അമ്പലത്തിൽ ദർശനത്തിന് വന്ന വിമുക്ത ഭടന്റെ നഷ്ട്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ കണ്ട് പിടിച്ചു നൽകി തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പ്രശംസ ഏറ്റു വാങ്ങിയിട്ടുള്ള പോലീസ് ഓഫീസർ ആണ് പ്രേംജിത്ത്.