09 May 2024 Thursday

കടവല്ലൂർ മണ്ഡലം കോൺഗ്രസ് കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ckmnews

കടവല്ലൂർ

മണ്ഡലം കോൺഗ്രസ് കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


കടവല്ലൂർ:ക്ഷേമ പെൻഷനുകൾ  കൃത്യമായി നൽകാത്തതിലും മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വില വർധിപ്പിച്ചതിലും,വാർഷീക പദ്ധതി വിഹിതം നൽകാതെ ഗ്രാമപഞ്ചായത്തുകളുടെ വികസനം സംസ്ഥാന സർക്കാർ മുരടിപ്പിക്കുകയാണെന്നും ആരോപിച്ച് കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു .മണ്ഡലം വൈസ് പ്രസിഡൻ്റ് നാസർ കല്ലായി ,കുഞ്ഞു മുഹമ്മദ് , കെ വി സഹദേവൻ , ശങ്കരൻ കുട്ടി ,വാസുദേവൻ ,റസാക്ക് കരിക്കട്, ദീപൻ പാതാക്കര , ലത ശശീധരൻ, നിഷ അരേകത്ത്,എം എച്ച് ഹക്കീം, ശ്യംജിതരാജൻ  എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ്ണ കെ. പി. സി. സി അംഗം ജോസഫ് ചാലിശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നിത്യോപയോഗ സാധനങ്ങൾ ഇല്ലാതെ മാവേലി സ്റ്റോറുകൾ ഓട്ടകലങ്ങളാക്കി മാറ്റി വില കയറ്റത്തിന് ആക്കം കൂട്ടിയതും,പദ്ധതി വിഹിതം നൽകാതെ വികസനം മുരടിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളെ പിഴിയുന്ന നികുതി പിരിക്കുന്ന സ്ഥാപനങ്ങൾ മാത്രമാക്കി മാറ്റിയതുമാണ് സംസ്ഥാന സർക്കാറിൻ്റെ നേട്ടം എന്ന്  ജോസഫ് ചാലിശ്ശേരി മാസ്റ്റർ കുറ്റപ്പെടുത്തി.യോഗത്തിൽ കടവല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.എൻ. കെ. അലി.,കെ. ജയശങ്കർ, ആഷിക് കാദിരി,കെ.കെ.റസാഖ്, എം.എം. അബ്ദുൾ കെ.എ. ശിവരാമൻ , അബു പുത്തംകുളം, എം എം മഹേഷ്

രാജേഷ് കടവല്ലൂർ,  തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ട്രഷർ മനീഷ് എം.എം. സ്വാഗതവും  മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. കുമറുദ്ധീൻ നന്ദിയും പറഞ്ഞു.