09 May 2024 Thursday

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 19 ന് കുറ്റിപ്പുറത്ത് എത്തും സമാപന സമ്മേളനത്തിന് കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും എത്തും 'ഒരുക്കങ്ങൾ തുടങ്ങി

ckmnews

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 19 ന് കുറ്റിപ്പുറത്ത് എത്തും


സമാപന സമ്മേളനത്തിന് കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും എത്തും 'ഒരുക്കങ്ങൾ തുടങ്ങി 


എടപ്പാൾ:ദേശീയ ജനാധിപത്യ സഖ്യം ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 19 ന് കുറ്റിപ്പുറത്ത് എത്തിച്ചേരുമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു.കുറ്റിപ്പുറത്ത് 3 മണിക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കാവിലേക്ക് പദയാത്ര നടക്കും.പദയാത്രയുടെ സമാപന സമ്മേളനം നടക്കാവിൽ വച്ച് നടക്കും.കുറ്റിപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും തുടർന്ന് പദയാത്രയ്ക്ക് ശേഷം നടത്തുന്ന സമാപന യോഗത്തിലും കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കുമെന്ന് കെ കെ സുരേന്ദ്രൻ പറഞ്ഞു