26 April 2024 Friday

എടപ്പാളിലെ വ്യാപാരികളെ കണ്ണീരിലാഴ്ത്തുന്ന നയം തിരുത്തണം മുസ്ലിംലീഗ്

ckmnews


എടപ്പാൾ: കഴിഞ്ഞ രണ്ടു വർഷത്തോളമായി എടപ്പാളിലെ വ്യാപാരികളെ കണ്ണീർ കുടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നടപടി അത്യന്തം അപലനീയമാണന്നും തിരുത്തണമെന്നും മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.താല്ക്കാലിക റിംഗ് റോഡുകൾ സജ്ജീകരിക്കാതെ മേൽപാലം തുടങ്ങി ജനങ്ങളെ എടപ്പാളിൽ നിന്ന് അകറ്റിയതും, അശാസ്ത്രീയ ഗതാഗത പരിഷക്കാരങ്ങളും അടിക്കടിയുള്ള കൺ ടൈംമെൻ്റ് സോൺ അടച്ചിടലും വ്യാപാരികളെ നടുവൊടിച്ചിട്ടുണ്ട്.ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തപ്പോഴും എടപ്പാൾ അടച്ചിടുന്നത് പതിവ് നടപടിയാണ്. മറ്റു അങ്ങാടികൾക്കൊന്നും ഇല്ലാത്ത ദയനീയ സ്ഥിതിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇബ്രാഹിം മുതുർ അധ്യക്ഷനായി.കെ.പി മുഹമ്മദലി ഹാജി, പത്തിൽ അഷ്റഫ് , ടി.പി ഹൈദരലി ,റഫീഖ് പിലാക്കൽ, ഹാരിസ് പൂക്കരത്തറ, എൻ.എ ഖാദർ ,അഷ്റഫ് മാണൂർ, ഹസൈനാർ നെല്ലിശ്ശേരി, അൻവർ തറക്കൽ സംസാരിച്ചു.