09 May 2024 Thursday

ബൈക്കിന്റെ ചെയിൻ കവറിനുള്ളിൽ നിന്ന് ബൈക്ക് മെക്കാനിന്റെ കയ്യിലേക്ക് ചാടിയത് ഉഗ്രവിശമുള്ള ശംഖുവരയൻ

ckmnews


എടപ്പാൾ:ബൈക്കിന്റെ ചെയിൻ കവറിനുള്ളിൽ നിന്ന് ബൈക്ക് മെക്കാനിന്റെ കയ്യിലേക്ക് ചാടിയത് ഉഗ്രവിശമുള്ള ശംഖുവരയൻ.എടപ്പാൾ ഐലക്കാടുള്ള മോട്ടോ ക്രൈസ് എന്ന ടുവീലർ വർക്ഷോപ്പിൽ വ്യാഴാഴ്ച കാലത്താണ് സംഭവം.എടപ്പാൾ സ്വദേശിയായ യുവാവ് ചെയിൻ ടൈറ്റാക്കാന.ൽപിച്ചതായിരുന്നു ബൈക്ക്.ചെയിൻ ടെയിറ്റാക്കുന്നതിനായി കവർ തുറന്നതോടെയാണ് പാമ്പ് കയ്യിലേക്ക് ചാടിയത്.പെട്ടെന്ന് തട്ടി കളഞ്ഞത് കൊണ്ട് ജീവനക്കാരന് കടിയേറ്റില്ല.തലനാരിഴക്ക് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആത്മ വിശ്വാസത്തിലാണ് ബൈക്ക് വർഖ്ഷോപ്പിലെ ജീവനക്കാരൻ