ഉറ്റ സുഹൃത്തിനെ മരണം തട്ടിയെടുത്തത് ഉത്സവ ആഘോഷങ്ങൾക്കിടെ കണ്ണീര് തോരാതെ നാട്,വിശ്വസിക്കാനാവാതെ പ്രിയ കൂട്ടുകാര്
ഉറ്റ സുഹൃത്തിനെ മരണം തട്ടിയെടുത്തത് ഉത്സവ ആഘോഷങ്ങൾക്കിടെ
കണ്ണീര് തോരാതെ നാട്,വിശ്വസിക്കാനാവാതെ പ്രിയ കൂട്ടുകാര്
ബൈക്ക് അപകടത്തിൽ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിന്റെ കണ്ണീരിലാക്കി.പ്രദേശത്തെ ഉത്സവ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ചങ്ങരംകുളം ആലംകോട് താമസിച്ചിരുന്ന അൻസാർ എന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചത്.ചങ്ങരംകുളത്ത് നിന്ന് പുറപ്പെട്ട തമ്പോറവും അനുബന്ധ പരിപാടിയും സംഘടിപ്പിച്ച കരീബിയൻ എന്ന കൂട്ടായമയുടെ ഉറ്റസുഹൃത്തുക്കളോട് വീട്ടിൽ പോയി ഉടനെ വരാം എന്ന്പറഞ്ഞ് ബൈക്ക് എടുത്ത് പുറപ്പെട്ടതായിരുന്നു അൻസാർ.നിമിഷങ്ങൾ കഴിയും മുമ്പ് അൻസാർ അപകടത്തിൽ പെട്ട വാർത്തയാണ് ഉറ്റ സുഹൃത്തുക്കളുടെ ചെവിയിലെത്തിയത്.ചങ്ങരംകുളം സബീന റോഡിൽ വച്ച് പിക്കപ്പ് വാൻ തട്ടിയാണ് ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പ്രിയ സുഹൃത്തിന്റെ അപകട വാർത്ത അറിഞ്ഞ് ആശുപത്രിയിലെത്തിയ ചെങ്ങാതിമാർക്ക് കേൾക്കാനായത് പ്രിയ സുഹൃത്തിന്റെ മരണ വാർത്തയാണ്.
അപകട വാർത്ത അറിഞ്ഞ് ചിയ്യാനൂർ കരീബിയൻസ് ടീമിന്റെ ഉത്സവ ആഘോഷങ്ങൾ പാതി വഴിയിൽ നിർത്തി
ചാവക്കാട് സ്വദേശിയായിരുന്ന അൻസാറും കുടുംബവും വർഷങ്ങളായി ചങ്ങരംകുളത്താണ് കുടുംബത്തോടൊപ്പം താമസിച്ച് വരുന്നത്.ആലംകോട് പഞ്ചായത്തിന് മുന്നിലായി വർങ്ങളായി ബാർബർ ഷോപ്പ് നടത്തി വരുന്ന അൻസാറിന് പ്രദേശത്ത് വലിയ സൗഹൃദ വലയമാണ് ഉള്ളത്.
ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച കാലത്ത് പോലീസ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും