09 May 2024 Thursday

ചങ്ങരംകും ഫെസ്റ്റ് മെഗാ സമ്മാന പദ്ധതി നറുക്കെടുത്തു പള്ളിക്കര സ്വദേശിക്ക് മാലിദ്വീപിലേക്ക് പറക്കാം,സമ്മാനാര്‍ഹമായ നമ്പറുകള്‍ അറിയാം

ckmnews

ചങ്ങരംകും ഫെസ്റ്റ് മെഗാ സമ്മാന പദ്ധതി നറുക്കെടുത്തു


പള്ളിക്കര സ്വദേശിക്ക് മാലിദ്വീപിലേക്ക് പറക്കാം,സമ്മാനാര്‍ഹമായ നമ്പറുകള്‍ അറിയാം


ചങ്ങരംകും:ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാര സംഘടനകളും ചേര്‍ന്ന് നടത്തിയ ചങ്ങരംകുളം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാനപദ്ധതി നറുക്കെടുത്തു.ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.ഒന്നാം സമ്മാനമായ മാലിദ്വീപ് യാത്രക്ക് 047884 നമ്പറുകാരനായ പള്ളിക്കര സ്വദേശിയെ തിരഞ്ഞെടുത്തു.നെച്ചിക്കല്‍ മരക്കാരാണ് വിജയി.ഇവര്‍ക്ക്   കുടുംബത്തോടൊപ്പം

മാലിദ്വീപിലേക്ക് പറക്കാം.ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ZAHELI     LADIES FASION BOTIQUE & RAHA INNER BOTIQUE എന്ന സ്ഥാപനത്തില്‍ നിന്നാണ് വിജയിക്ക് സമ്മാനാര്‍ഹമായ കൂപ്പണ്‍ ലഭിച്ചത്.4410, 8852, 43280, 6137.3872 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് തിരഞ്ഞെടുത്ത നമ്പറുകള്‍,മൂന്നാം സമ്മാനത്തിനായി 32360, 52062, 3887, 49599, 043421 എന്നീ നമ്പറുകള്‍ അര്‍ഹരായി.38035, 35965, 39520, 35642, 38885,എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം.51630, 43223, 47869, 10043, 3615, 34196, 34189, 33118, 10879, 03341 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സഹനസമ്മാനം ലഭിച്ചത്.