09 May 2024 Thursday

ചൊവ്വന്നൂർ കല്ലഴി പൂരം ഞായറാഴ്ച ആഘോഷിക്കും

ckmnews

ചൊവ്വന്നൂർ കല്ലഴി പൂരം ഞായറാഴ്ച ആഘോഷിക്കും


കുന്നംകുളം:ചൊവ്വന്നൂർ കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി 4 ഞായറാഴ്ച വിപുലമായി ആഘോഷിക്കും.പൂര ദിവസം രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജയും നവകാഭിഷേകം, പഞ്ചഗവ്യഭിഷേകവും ഉണ്ടായിരിക്കും.രാവിലെ പൂജകൾക്കുശേഷം കല്ലഴി ഭഗവതിയെ  സഭാ മഠം തൃക്കണ്ടത്ത്  ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടുകൂടി പകൽപൂരത്തിന് തുടക്കമാകും. ഉച്ചയ്ക്ക് ഒരു മണിയോടെ 11 ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരങ്ങൾ എഴുന്നള്ളിക്കും.തുടർന്ന് ദേശ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട്  അഞ്ചരക്ക് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിഎഴുന്നള്ളിക്കും. 24 ആനകൾ കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പാണ്ടിമേളത്തിന്  വെള്ളിത്തിരുത്തി ഉണ്ണിനായർ നേതൃത്വം നൽകും. വൈകിട്ട് ആറു മണിയോടുകൂടി വിവിധ കലാരൂപങ്ങളായ വേലകൾ, തിറ, പൂതൻ, കരിങ്കാളികൾ, തെയ്യങ്ങൾ, കാളകൾ എന്നിവ ക്ഷേത്രത്തിൻറെ പടിഞ്ഞാറുഭാഗത്ത് എത്തിച്ചേരും. ഇരുപതോളം വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് നാടൻ കലാരൂപങ്ങൾ അരങ്ങേറുന്നത്.സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം നടക്കൽ പറയും ഉണ്ടായിരിക്കും. രാത്രി പൂരം രാത്രി ഒരുമണിക്ക് എഴുന്നള്ളിക്കും.