09 May 2024 Thursday

ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

ckmnews


കുന്നംകുളം :ഭീഷണിപ്പെടുത്തി പെൺകുട്ടിയെപീഡിപ്പിച്ചെന്ന   പരാതിയിൽ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മാമ്പറമ്പിൽ വീട്ടിൽ രഞ്ജിത്ത് (34) നെയാണ്  കുന്നംകുളം ഹൗസ് ഓഫീസർ യൂ.കെ. ഷാജഹാന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി പെടുത്തിയാണ്  പ്രതി വർഷങ്ങളായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം  പ്രതിയെ കോടതിയിൽ ഹാജരാക്കി.