09 May 2024 Thursday

പെരുമ്പിലാവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് വയോധികൻ മരിച്ചു

ckmnews

പെരുമ്പിലാവിൽ

റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് വയോധികൻ മരിച്ചു


പെരുമ്പിലാവിൽ

റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് വയോധികൻ മരിച്ചു.തൃശ്ശൂർ അരിമ്പൂർ സ്വദേശി കാട്ടിപ്പറമ്പിൽ വീട്ടിൽ 72 വയസ്സുള്ള മുകുന്ദനാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.തൃശ്ശൂരിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ട്രാവലർ പെരുമ്പിലാവ് കെ.ആർ ഹോട്ടലിന് സമീപം നിർത്തി ഭക്ഷണം കഴിക്കാൻ വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ ഇറങ്ങി റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ എറണാകുളത്തുനിന്നും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു  ജീപ്പാണ് വയോധികനെ ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വയോധികനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ: പരേതയായ സുഭദ്ര.മകൻ:അഭിജിത്ത് .മരുമകൾ :അൻജു .