08 May 2024 Wednesday

ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

ckmnews

ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു


പൊന്നാനി:ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു.പൊന്നാനി കർമ്മ റോഡിൽ ഐസിഎസ്ആർ ൽ നടന്ന പരിപാടിയിൽ മണ്ഡലം ജനറൽ ഹെക്രട്ടറി അസ്മ റഷീദ് സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് സെമീർ സോനാസ് അധ്യക്ഷത വഹിച്ചു.പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കിരൺ എസ് പാലക്കൽ മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ,മലപ്പുറം ജില്ലാ പ്രസിഡണ്ട് ബാവ ഹാജി സീഗോ,സംസ്ഥാന ട്രഷറർ പ്രേംരാജ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.ഹസ്സൻ നുനു റിപ്പോർട്ട് അവതരിപ്പിച്ചു.പ്രമുഖ സൈക്കോളജിസ്റ്റ് ഖലീൽ റഹ്മാൻ മോട്ടിവേഷൻ ക്ളാസിന്  നേതൃത്വം നൽകി.മറ്റു സംഘടനയുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു