09 May 2024 Thursday

പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അക്രമണങ്ങളെ സ്വയം പ്രധിരോധിക്കാൻ കുട്ടികളെ സജ്ജമാക്കാനായാണ് ആർച്ച എന്ന പേരിൽ  പരിപാടി നടത്തിയത്. സജിത, സജിനി, എന്നിവർ ക്ലാസ് നയിച്ചു.  പ്രോഗ്രാം ഓഫീസർ രാജീവ്‌ ആർ കെ, ദിവ്യ ടീച്ചർ, പ്രമീള ടീച്ചർ,സ്വാതി ടീച്ചർ വോളന്റീർ ലീഡേഴ്‌സ്, മുഹമ്മദ്‌ അൻസിൽ, അനാമിക, തൻഹ ഫാത്തിമ എന്നിവർ നേതൃത്വം നൽകി നൽകി.