09 May 2024 Thursday

ഓട്ടിസം സ്പെഷ്യലിസ്റ്റായ ആയുർവ്വേദ ഡോക്ടർക്ക് ദേശീയ പുരസ്കാരം

ckmnews

ഓട്ടിസം സ്പെഷ്യലിസ്റ്റായ ആയുർവ്വേദ ഡോക്ടർക്ക് ദേശീയ പുരസ്കാരം


ചങ്ങരംകുളം:കോട്ടക്കൽ വൈദ്യരത്നം പി എസ് വാര്യർ ആയുർവ്വേദ കോളേജിലെ പ്രൊഫസറും, ഓട്ടിസം ചികിത്സയിലെ ഗവേഷകനുമായ ഡോ.ദിനേഷിന്. ദേശീയ ബയോ മെഡിക്കൽ ഗവേഷകരുടെ (Indian Biomedical Association)ആണ് ഈ വർഷത്തെ ഡോ.യെല്ലപ്രഗഡ സുബ്ബറാവു മെമ്മോറിയൽ അവാർഡ് നൽകി ദിനേഷിനെ ആദരിച്ചത്.ഡോ.ദിനേഷിൻ്റയും സംഘത്തിൻ്റേയും നേതൃത്വത്തിൽ നടന്ന ഗവേഷണം ആണ് ഏറ്റവും നല്ല ഗവേഷണത്തിന് അർഹമായത്. 2024 ജനുവരി പത്താം തിയ്യതി തമിഴ്നാട്ടിലുള്ള മണ്ണാർഗുഡിയിൽ  വെച്ചു നടന്ന ബയോ മെഡിസിൻ ഗവേഷകരുടെ 44 -> മത് ദേശീയ സമ്മേളനത്തിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.ആയുർവ്വേദ മരുന്നുകളും ചില നിർദ്ധിഷ്ട ജീവിതശൈലീ ക്രമങ്ങളും ഓട്ടിസമുള്ള കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനാകുമെന്നാണ് ഡോ.ദിനേഷും സംഘവും ഗവേഷണത്തിലൂടെ കണ്ടെത്തിയത്.കൊടുങ്ങല്ലൂരിനടുത്ത പെരിഞ്ഞനം സ്വദേശിയായ ഡോ: ദിനേഷ് കഴിഞ്ഞ ഇരുപത് വർഷമായി ചങ്ങരംകുളത്താണ് താമസം ഭാര്യ ഡോ:സ്മിത