09 May 2024 Thursday

മൂന്നുവർഷമായി തടഞ്ഞുവെച്ച ഡി എ പുനസ്ഥാപിക്കണം: കെ പി എസ് ടി എ

ckmnews



എടപ്പാൾ: മൂന്നുവർഷമായി തടഞ്ഞുവെച്ച ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ പി എസ് ടി എ വട്ടംകുളം ബ്രാഞ്ച് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിപി മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു യോഗത്തിൽ ബ്രാഞ്ച് പ്രസിഡണ്ട് മിനി അധ്യക്ഷയായിരുന്നു. ആനുകൂല്യനിഷേധത്തിനെതിരെ ജീവനക്കാരെയും അധ്യാപകരെയും സംസ്ഥാന സർക്കാർ ഒരു പണിമുടക്കിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.  ആനുകൂല്യങ്ങൾ ഉടൻ  പുനസ്ഥാപിച്ച് നൽകണമെന്നും യോഗം  പ്രമേയത്തിലൂടെ സർക്കാരിനോട്  ആവശ്യപ്പെട്ടു .സി . എസ്. മനോജ് ,പി.ജി സജീവ് ,കെ. പ്രമോദ് രഞ്ജിത്ത് അടാട്ട്, സിന്ധു ഇ.ടി. ,ജലീൽ , ഗീത, രമ്യ കെ. തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ :

പ്രസിഡന്റ് : ഗീത.വി.കെ

സെക്രട്ടറി :വൈശാഖ്.വി 

ട്രഷറർ : രമ്യ.കെ