26 April 2024 Friday

ജനജീവിതം താളം തെറ്റിച്ച് അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ പ്രതിഷേധം വ്യാപകം

ckmnews

ജനജീവിതം താളം തെറ്റിച്ച് അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ പ്രതിഷേധം വ്യാപകം

ചങ്ങരംകുളം:ജനജീവിതം താളം തെറ്റിച്ച് മുന്നറിയിപ്പുകളില്ലാതെ  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം.പൊന്നാനി നഗരസഭ ഉള്‍പ്പെടെ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ വാര്‍ഡുകളില്‍ ഇന്ന് രണ്ട് മണി മുതല്‍ കണ്ടയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.അപ്രതീക്ഷിതമായ നിയന്ത്രണങ്ങള്‍ ചെറുതും കച്ചവട സ്ഥാപനങ്ങളെയും ഓട്ടോ ടാക്സി ജീവനക്കാരെയും വലിയരീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ നിന്ന് ജനങ്ങള്‍സാധാരണ ജീവിതത്തിലേക്ക് കരകയറാനുള്ള തീവ്രശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ്     അപ്രതീക്ഷിതമായ ഇടപെടല്‍ നടത്തി ജനങ്ങളെയും വ്യാപാരികളെയും ആശയക്കുഴപ്പത്തിലാക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നതെന്നാണ് ആക്ഷേപം