09 May 2024 Thursday

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്രിസ്തുമസ് കേക്ക് സമ്മാനിച്ച് കുന്നംകുളം നഗരസഭ കൗൺസിലർലെ ബീബ് ഹസ്സൻ

ckmnews



 കാലങ്ങളായി പൊതുജനം മാലിന്യം വലിച്ചെറിയുന്ന പൊതു കേന്ദ്രം മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്രിസ്തുമസിന് കേക്ക് സമ്മാനിച്ച് കുന്നംകുളം

നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ. വർഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന മാലിന്യങ്ങളാണ് 15 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ രണ്ട് ആഴ്ചത്തെ തീവ്രപരിശ്രമത്തിന്റെ ഫലമായി വൃത്തിയാക്കിയിട്ടുള്ളത്. നൂറു കണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികൾ, കാലങ്ങളായി കിടന്ന മണ്ണിൽ ദ്രവിക്കാത്ത പ്ലാസ്റ്റിക് കവറുകൾ കിടപ്പുരോഗികളുടെയും കുട്ടികളുടെയും ഡയപ്പറുകൾ എന്നിവയാണ് നീക്കം ചെയ്തിട്ടുള്ളത്. പണികൾ അവസാനിക്കുന്ന ദിവസം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൗൺസിലർ ലെബീബ് ഹസ്സൻ നൽകിയ അപ്രതീക്ഷിത സമ്മാനം ഏറെ സന്തോഷത്തോടുകൂടിയാണ് തൊഴിലാളികൾ ഏറ്റുവാങ്ങിയത്. 


70 വയസ്സിനു മുകളിൽ പ്രായമുള്ള ടി.പി തങ്ക ടി.പി, ഇ.കെ തങ്കമണി എന്നിവരെ അടങ്ങുന്നതാണ് തൊഴിലുറപ്പ് തൊഴിലാളി സംഘം. തൊഴിലാളികൾക്ക് വേണ്ടി മേറ്റൻ വി.എം ഗീത സ്നേഹ സമ്മാനത്തിന് നന്ദി രേഖപ്പെടുത്തി.