09 May 2024 Thursday

എടപ്പാളില്‍ ദുരൂഹ സാഹചര്യത്തില്‍ആശുപത്രിയില്‍ എത്തിച്ച 21 കാരന്‍ മരിച്ചു മരിച്ചത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി:ആശുപത്രിയില്‍ എത്തിച്ച സുഹൃത്തുക്കള്‍ പോലീസ് കസ്റ്റഡിയില്‍

ckmnews

എടപ്പാളില്‍ ദുരൂഹ സാഹചര്യത്തില്‍ആശുപത്രിയില്‍ എത്തിച്ച 21 കാരന്‍ മരിച്ചു


മരിച്ചത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി:ആശുപത്രിയില്‍ എത്തിച്ച സുഹൃത്തുക്കള്‍ പോലീസ് കസ്റ്റഡിയില്‍


എടപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.എടപ്പാൾ പെരുമ്പറമ്പ് സ്വദേശി 21 വയസുള്ള യദുകൃഷ്ണൻ ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ എടപ്പാള്‍ ശുകപുരം ആശുപത്രിയിലാണ് യുവാവിനെ മരിച്ച നിലയില്‍ എത്തിച്ചത്.ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍പോലീസെത്തി.യുവാവിനെ ആശുപത്രിയില്‍ എത്തിച്ച പെരുമ്പറമ്പ് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മരിച്ച യദുകൃഷ്ണന്റെ ഉറ്റ സുഹൃത്തുക്കളാണ് കസ്റ്റഡിയില്‍ ഉള്ള രണ്ട് പേരും.മരിച്ച യദുകൃഷ്ണന്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും ആണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.


വെള്ളത്തില്‍ വീണ് കിടന്ന യദുകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പിടിയിലായ സുഹൃത്തുക്കളുടെ മൊഴി.സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്