09 May 2024 Thursday

സംസ്ഥാന പാതയില്‍ എടപ്പാള്‍ കാലടിത്തറയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ckmnews


എടപ്പാള്‍:സംസ്ഥാന പാതയില്‍ എടപ്പാള്‍ കാലടിത്തറയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.