20 May 2024 Monday

കോക്കൂർ എഎച്ച്എം ഗവണ്‍മെന്റ് സ്കൂൾ വീണ്ടും നൂറുമേനി വിജയത്തിളക്കത്തിൽ ഇരട്ടി മധുരം'19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്

ckmnews

കോക്കൂർ എഎച്ച്എം ഗവണ്‍മെന്റ് സ്കൂൾ വീണ്ടും നൂറുമേനി വിജയത്തിളക്കത്തിൽ


ഇരട്ടി മധുരം'19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്


ചങ്ങരംകുളം:കോക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഈ വർഷവും പത്താം ക്ലാസ് പരീക്ഷയിൽ നൂറ് മേനിയുടെ വിജയത്തിളക്കം.പരീക്ഷ എഴുതിയ 192 കുട്ടികളും വിജയികളായതോടെയാണ് ഈ അഭിമാനനേട്ടം. 19 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയത് ഇരട്ടി മധുരമായി.തുടർച്ചയായ നാലാം വർഷമാണ് കോക്കൂർ സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്.എടപ്പാൾ ഉപജില്ലയിലെ 100 % വിജയം നേടിയ ഏക ഗവ. വിദ്യാലയമാണ് കോക്കൂർ ഹൈസ്കൂൾ.വിദ്യാർത്ഥികളുടെയും,അധ്യാപകരുടെയും,രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ .