08 May 2024 Wednesday

പൊന്നാനി ഗുരുവായൂർ റൂട്ടിൽ പ്രൈവറ്റ് ബസുകളുടെ മിന്നൽ സമരം

ckmnews


പൊന്നാനി :                   പൊന്നാനിയിൽനിന്ന് ഗുരുവായൂരിലേക്കും കുന്നംകുളത്തേക്കും പോകുന്ന സ്വകാര്യ ബസ്സുകൾ മിന്നൽ സമരത്തിൽ കുണ്ടുകടവ് കുന്നംകുളം റൂട്ടിലോടുന്നസ്വകാര്യ ബസ്സായ വിജിത്തിലെ കണ്ടക്ടർ  എരമംഗലം സ്വദേശി വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ്

 മിന്നൽ സമരം.


 സ്കൂൾ വിദ്യാർത്ഥിനിയുമായി കണ്ടക്ടർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സമരത്തെ തുടർന്ന് ഈ റൂട്ടിൽ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ പെരുവഴിയിലായി