09 May 2024 Thursday

ഇരുട്ടില്‍ തപ്പി എടപ്പാള്‍ ഉപജില്ലാ കലോത്സവ വേദി:കോടികള്‍ മുടക്കി ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിലെ ഹൈമാസ്ററ് ലൈറ്റും പ്രവര്‍ത്തിച്ചില്ല

ckmnews

ഇരുട്ടില്‍ തപ്പി എടപ്പാള്‍ ഉപജില്ലാ കലോത്സവ വേദി:കോടികള്‍ മുടക്കി ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിലെ ഹൈമാസ്ററ് ലൈറ്റും പ്രവര്‍ത്തിച്ചില്ല


മുന്നൊരുക്കം പാളിയതോടെ  എടപ്പാള്‍ ഉപജില്ലാ കലോത്സവ വേദിയും പരിസരവും ഏറെ നേരം ഇരുട്ടിലായി.എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന എടപ്പാള്‍ ഉപജില്ലാ കലോത്സവ വേദിയും പരിസരവുമാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നതിനിടെ ഇരുട്ടിലായത്.കാലത്ത് മുതല്‍ തുടങ്ങേണ്ട പല പരിപാടികളും സമയക്രമം തെറ്റി ആരംഭിച്ചതോടെ രാത്രി ഏറെ വൈകിയാണ് രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചത്.ഇതിനിടെ കാലത്ത് മുതല്‍ വൈദ്യുതി നിലച്ചത് സംഘാടകരെ പ്രതിസന്ധിയിലാക്കി.6 മണി കഴിഞ്ഞതോടെ പ്രധാന വേദിയും പരിസരവും ഇരുട്ടുമൂടിയതോടെ മത്സരാര്‍ത്ഥികള്‍ ആശങ്കയിലായി.വേദിയില്‍ വെളിച്ചം ഉണ്ടായിരുന്നെങ്കിലും പുറത്തും മത്സരാര്‍ത്ഥികളുടെ ഡ്രസ്സിങ് റൂമിലും സ്റ്റേജിന് പുറത്തും തീരെ വെളിച്ചമില്ലാതെ വന്നതോടെ കുട്ടികളുമായി എത്തിയ അധ്യപകരൂം രക്ഷിതാക്കളും ആശങ്കയിലായി.


കോടികള്‍ ചിലവിട്ട് ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത എടപ്പാള്‍ സ്കൂളിലെ സ്റ്റേഡിയത്തിലെ ലൈറ്റുകളും പ്രവര്‍ത്തന രഹിതമായതോടെ ഗ്രൗണ്ടും പരിസരവും ഏറെ നേരം പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു.കോടികള്‍ ചിലവിട്ട് ഉദ്ഘാടനം ചെയ്ത ഗ്രൗണ്ടിലെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും പ്രതിഷേധള്‍ക്ക് കാരണമായി