09 May 2024 Thursday

ഗാന്ധി ഘാതകരായ നാഥുറാം വിനായക ഗോഡ്സെയെയും,നാരായൺ ആപ്തയെയും പ്രതീകാത്മകമായി തൂക്കിലേറ്റി കെ എസ് യു

ckmnews

ചങ്ങരംകുളം:ഗാന്ധി ഘാതകരായ നാഥുറാം വിനായക ഗോഡ്സെയെയും, നാരായൺ ആപ്തയെയും പ്രതീകാത്മകമായി തൂക്കിലേറ്റി .കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.1949 നവംബർ 15 നാണ് ഗാന്ധി വധത്തെ തുടർന്ന് വധ ശിക്ഷ നടപ്പിലാക്കുന്നത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന പരിപാടി കണ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.റാഷിദ് പുതുപൊന്നാനി അധ്യക്ഷത വഹിച്ചു.ഫാരിസ് ആമയം ,റിജാസ് പെരുമ്പാൾ,ഷെബീൽ അമയിൽ,ഇർഫാൻ നാലകത്ത് ,നൗഫൽ ചെറവല്ലൂർ,അക്ബർ ചെറവല്ലൂർ,മുബഷിർ ആമയം,ഷഹീർ കാളച്ചാൽ,മിഥിലാജ് കാളച്ചാൽ എന്നിവർ പ്രസംഗിച്ചു.