26 April 2024 Friday

വടക്കേക്കാട് ക്ഷേത്രക്കുളത്തില്‍ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

വടക്കേക്കാട്:ക്ഷേത്ര കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കേകാട്, മണികണ്ഠേശ്വര ക്ഷേത്ര കുളത്തിലാണ് തമിഴ്നാട്, കടലൂർ പുളിയൂർ സ്വദേശി വീരശേഖരൻ(41) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടു വർഷത്തോളമായി വീര ശേഖരും, കുടുംബവും നാലാം കല്ലിലാണ് താമസം. ഇന്നലെ കുളിക്കാനായി ക്ഷേത്ര കുളത്തിൽ ഇറങ്ങിയതാണ് ശേഖരൻ. കുളത്തിന് സമീപത്തുള്ളവരാണ് മൃതദേഹം ആദ്യം കണ്ടത്.