09 May 2024 Thursday

നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറ്റിലേക്ക്:തലനാരിഴക്ക് ഒഴിവായത് വലിയ ദുരന്തം

ckmnews

എടപ്പാൾ: പൊന്നാനി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പൊട്ടക്കിണറ്റിലേക്ക് ചാടി.ശനിയാഴ്ച രാത്രി 9.30 തോടെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്തെ രണ്ട് ടയറുകളാണ് കിണറ്റിലേക്ക് ചാടിയത്.വാഹനം കിണറ്റിൽ വീഴാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ക്രെയിൻ എത്തിച്ച് വാഹനം കയറ്റി.കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു