09 May 2024 Thursday

മലൈകോട്ടെ വാലിബൻ' സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് റിലീസ് ചെയ്തു

ckmnews


ചങ്ങരംകുളം:ഓൾ കേരള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ മലപ്പുറം ജില്ല

ചങ്ങരംകുളം ഏരിയ കമ്മറ്റി 'മലൈകോട്ടെ വാലിബൻ' സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് റിലീസ് ചെയ്തു.ചങ്ങരംകുളം മാർസ് തിയ്യറ്റർ സിഇഒ അജിത് മായനാട്ടാണ് ടിക്കറ്റ് ലീലീസ് ചെയ്തത്.ചങ്ങരംകുളം ഏരിയ പ്രസിഡന്റ്‌ സതീഷ് ടികെഎസ് ,ശ്രീജിത്ത്‌ പള്ളിക്കര,അജയ്ഘോഷ്പള്ളിക്കര,ജിഷ്ണു,പള്ളിക്കര ശരത് ചങ്ങരംകുളം 

എന്നിവർ സന്നിഹിതനായിരുന്നു.ജനുവരി 25ന് ആണ് പടം റിലീസ് ചെയ്യുന്നത്.സംവിധായകൻ ലിജോ പെല്ലിശ്ശേരിയുടെയും ലാലേട്ടന്റെയും മറ്റൊരു മാസ്റ്റർപീസ് തന്നെയായിരിക്കും വാലിബൻ എന്ന് ഫാൻസ്‌കാർ ഉറച്ചു വിശ്വസിക്കുന്നു. ബറോസ്, വാലിബൻ, നേര് തുടങ്ങിയ മോഹൻലാൽ സിനിമകളുടെ റിലീസ് ഭാഗമായി ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു