09 May 2024 Thursday

ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ആലങ്കോട് ജനത സ്കൂളിന് മികച്ച നേട്ടം

ckmnews



ചങ്ങരംകുളം: ഉപജില്ലാ ശാസ്ത്രോത്സവത്തിന് വീണ്ടും സെക്കൻഡ് ഓവറോൾ നേടി ആലങ്കോട് ജനത എ എല്‍ പി സ്കൂൾ.കോക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഉപജില്ലാ പ്രവൃത്തി പരിചയമേളയിലാണ് മികച്ച നേട്ടം കൈവരിച്ചത്.എടപ്പാൾ ഉപജില്ലാ ഓഫീസർ ഹൈദറിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീറിന്റെ സാന്നിധ്യത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ട്രോഫി ഏറ്റു വാങ്ങി.ഗണിത മേളയിലും ശാസ്ത്ര മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും ഓവറാൾ നാലാം സ്ഥാനത്തെത്തിയ സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.