08 May 2024 Wednesday

പുനർഗേഹം രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ തിങ്കളാഴ്ചയോടെ പുനരാരംഭിക്കും: മന്ത്രി സജി ചെറിയാൻ

ckmnews


പൊന്നാനി ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവന സമുച്ചയങ്ങളുടെ നിർമാണ പ്രവൃത്തി അടുത്ത തിങ്കളാഴ്ചയോടെ പുനരാരംഭികുമെന്ന് ഫിഷറീസ് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹാർബറിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിർമാണ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്‌ലാറ്റ് സമുച്ചയത്തിലെ രണ്ടാംഘട്ട നിർമാണ പ്രവർത്തനം പുനരാരംഭിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫിഷറീസ് ഫ്‌ലാറ്റ് സമുച്ചയത്തിലെ ഖരദ്രവ്യ മാലിന്യ പ്ലാന്റ് നിർമാണവും വേഗത്തിൽ പൂർത്തിയാക്കും.ഇതിനായി 24  ലക്ഷം രൂപയുടെ ആദ്യ ഗഡു കരാർ കമ്പനിക്ക് നൽകിയതായും രണ്ടാം ഗഡു വേഗത്തിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഫ്‌ലാറ്റ് സമുച്ചയ സന്ദർശനത്തിന് ശേഷം ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.പി.നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ രഞ്ജിനി, ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ എം.ടി രാജീവ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.