09 May 2024 Thursday

കെയർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് വീൽ ചെയർ നൽകി

ckmnews


എടപ്പാൾ: കെയർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമതി എടപ്പാൾ യൂത്ത് വിംഗ് വീൽ ചെയർ നൽകി. അണ്ണക്കമ്പാട് ഐ എം എ ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ വച്ചാണ് കൈമാറിയത്. പരിപാടി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ഇ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇപി നൗഷാദ് അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് സുഹാരി മുഖ്യപ്രഭാഷണം നടത്തി. കടുംബ സംഗമത്തിൽ

നിർദ്ധന രോഗികൾക്കും

വിധവകൾക്കുമുള്ള ധനസഹായവും നൂറ്റിപ്പത്തോളം ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

 ഹംസ സ്വാഗതവും

സക്കീർ കാഞ്ഞിരങ്ങാട്ട് നന്ദിയും പറഞ്ഞു.