09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടൽ ഒക്ടോബർ 14ന് നടക്കും

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടൽ ഒക്ടോബർ 14ന് നടക്കും


ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടമൊരുങ്ങുന്നു.ഒക്ടോബർ 14 ന് കാലത്ത്  10 ന് മന്ത്രി വി അബ്ദുറഹ്മാൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. എം എൽ എ പി നന്ദകുമാർ അധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സംബന്ധിക്കും.ഹൈവേയോട് ചേർന്ന് പഴയ കെട്ടിടം നിലനിനിരുന്ന സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം ഒരുങ്ങുക.