08 May 2024 Wednesday

വിക്രമൻ പൊന്നാനി അനുസ്മരണ സദസ് ഇന്ന് എ.വി ഹൈസ്കൂളിൽ വെച്ച് നടക്കും

ckmnews

വിക്രമൻ പൊന്നാനി അനുസ്മരണ സദസ് ഇന്ന് എ.വി ഹൈസ്കൂളിൽ വെച്ച് നടക്കും


പൊന്നാനി:പൊന്നാനിയിൽ സാമൂഹിക കലാ സാംസ്ക്കാരിക രംഗത്ത് നിറസാന്നിദ്ധ്യവും മാധ്യമ പ്രവർത്തകനുമായിരുന്ന വിക്രമൻ പൊന്നാനിയെ ജന്മനാട് അനുസ്മരിക്കുന്നു.അനുസ്മരണം വിവിധ പരിപാടികളോടെ ഇന്ന് (ഞായർ ) വൈകീട്ട് 5 മണിക്ക് പൊന്നാനി എ.വി ഹൈസ്കൂളിൽ വെച്ച് നടക്കും.ചടങ്ങിൽ  പി.നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാൻ തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുക്കും.  ഷോർട് ഫിലിം മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടക്കും. കൂടാതെ വിക്രമൻ്റെ പേരിൽ കലാരംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ അവാർഡ് സമർപ്പണവും നടക്കും.തുടർന്ന് വിക്രമൻ എഴുതിയതുൾപ്പെടെയുള്ള പാട്ടുകൾ കോർത്തിണക്കിയ ഗാനാഞ്ജലി അരങ്ങേറും