09 May 2024 Thursday

കെ.വി.സുകുമാരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:പ്രമുഖ ഗാന്ധിയനും സർവ്വോദയപ്രവർത്തകനുമായിരുന്ന കെ.വി.സുകുമാരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം പി.കോയക്കുട്ടി മാസ്റ്റർക്ക് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് ബാബു ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.കോലത്ത് ഗോപാലകൃഷ്ണൻ ,എം.എം.സുബൈദ, അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, സജീവൻ നമ്പിയത്ത്, സലാം പോത്തനൂർ, ഇ.ഹൈദറലി , വി.ആർ മോഹനൻ നായർ, ആർ.പ്രസന്നകുമാരി , ഏട്ടൻ ശുകപുരം, ടി. അബ്ദുട്ടി ,കെ. ഫിറോസ്, ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു.