09 May 2024 Thursday

അഷ്റഫ്പന്താവൂർ അനുസ്മരണവും സൗജന്യ ജീവൻ രക്ഷാ പ്രായോഗിക പരിശീലനവും തിങ്കളാഴ്ച്ച നടക്കും

ckmnews


ചങ്ങരംകുളം:പത്രപ്രവർത്തകൻ, ഫോട്ടോഗ്രാഫർ, സന്നദ്ധസേവകൻ, മികച്ച സംഘാടകൻ തുടങ്ങി ചങ്ങരംകുളത്തിന്റെ പൊതുമണ്ഡലത്തിൽ തനതായ വ്യക്തിമുദ്ര പതിപിച്ച് വിടപറഞ്ഞ അഷ്റഫ്പന്താവൂർ അനുസ്മരണവും സൗജന്യ ജീവൻ രക്ഷാ പ്രായോഗിക പരിശീലനവും തിങ്കളാഴ്ച്ച നടക്കും.ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച്ച ഉച്ചക്ക് 2മണി മതൽ വൈകീട്ട് 5മണിവരെ നടക്കുന്ന പരിപാടിയിൽ കേരള ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റിന് കീഴിലെ കേരള സിവിൽ ഡിഫൻസ് കോപ്പ് മലപ്പുറം ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം.റോട്ടിലും വീട്ടിലും പരിസരങ്ങളിലും നിത്യ ജീവിതത്തിൽ നാം നേരിടുന്ന വാഹനാപകടങ്ങൾ, ജല ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവയവയിൽ നിന്നും സുരക്ഷിതമായി രക്ഷാപ്രവർത്തനം നടത്തേണ്ട രീതികൾ, സ്വയം സുരക്ഷിതാരാവേണ്ട മാർഗങ്ങൾ, അപകടത്തിൽ പെട്ടാൽ ജീവൻ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രായോഗിക പരിശീലനം നൽകുന്നതിനായി ട്രോമാ കെയർ & ലൈഫ് സപ്പോട്ട് ട്രെയിനിങ്ങും നടക്കും.അഷ്റഫ് പന്താവൂരിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് അഷ്റഫ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രായ പരിധിയില്ലാതെ ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 98951 40312 ഈ നമ്പറിൽ ബന്ധപ്പെടുക