09 May 2024 Thursday

കോലൊളമ്പ് മഹല്ലിലെ മീലാദാഘോഷ പരിപാടികൾ സമാപിച്ചു

ckmnews


എടപ്പാൾ: മാനവ സൗഹൃദത്തിന്റെ വിളംബരവുമായി കുരുന്നുകളുടെ സ്നേഹ ജാഥ, ലഹരി വിപത്തിന്നെതിരെ ബഹുജന പ്രതിജ്ഞ, ഭക്ഷണ വിതരണം,ഭൂമിദാനം പ്രതിഭാ അനുമോദനം, കലാ സാഹിത്യ പ്രകടനം തുടങ്ങി വൈവിധ്യ പരിപാടികളോടെ കോലൊളമ്പ് മഹല്ലിലെ മീലാദാഘോഷ പരിപാടികൾ സമാപിച്ചു മഹല്ല് ഖതീബ് സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. കിടപ്പാടമില്ലാത്ത രണ്ടു നിർധന കുടുംബത്തിന് ഭൂമി യുടെ രേഖ കൈമാറി. ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയ പ്രദേശത്തെ കുന്നിശ്ശേരി ഫർഹദിനെ ചടങ്ങിൽ ആദരിച്ചു. മുഴുവൻസ്വാഗത സംഘം ചെയർമാൻ വി. ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഭാരവാഹികളായ Pv മുഹമ്മദലി വി ഉണ്ണി. K ബാവ മൊയ്തുണ്ണിക്കുട്ടികല്ലിങ്ങൽ മെയ്തുണ്ണി. K അബ്ദു റഹ്മാൻKV മുഹമ്മദലി . T സലാം. നാസർ സക്കീർ റാശിദ് സഖാഫി, റഫീഖ് സഅദി, മജീദ് അൻവരി -അംജദി -അൽതാഫ് -റാശിദ് -ഫഖ്റുദ്ധീൻ അനസ് ഫഹ്ദ് നേതൃത്വം നല്കി.