09 May 2024 Thursday

ബാലമിത്ര പദ്ധതി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടങ്ങി

ckmnews


എടപ്പാൾ: കുട്ടികളിലെ കുഷ്ഠരോഗ ലക്ഷണങ്ങൾ ആരംഭത്തിലെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ബാലമിത്ര പദ്ധതി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടങ്ങി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു.കെ.വി.റാബിയ അദ്ധ്യക്ഷത വഹിച്ചു. വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം എച്ച് മുഹമ്മദ് ഫസൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എ നജീബ്, പി.വി.ഉണ്ണികൃഷ്ണൻ, ടി.പി. ഫസീല സജീബ്, എം.എൽ പത്മ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.മണിലാൽ, രാജേഷ് പ്രശാന്തിയിൽ, വി.സി.ശാരദ, സി.സരള, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു. 2 മുതൽ 18 വരെ കുട്ടികളിലെ കുഷ്ഠരോഗ നിർണ്ണയം നടത്തുകയും രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് ബാലമിത്ര,     ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ,| അങ്കണവാടി ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.