09 May 2024 Thursday

പപ്പൻ വടകര, മുരളി എടപ്പാൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ckmnews


എടപ്പാൾ: നാടക അരങ്ങ് പപ്പൻ വടകരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം സാംസ്കാരിക സേവന രംഗത്തുള്ള സത്യൻ കണ്ടനകത്തിനും നാടക ആർട്ടിസ്റ്റ് മുരളി എടപ്പാളിന്റെ സ്മരണാർത്ഥമുള്ള പുരസ്കാരം നാടക നടൻ പ്രകാശ്  മൂതൂരിനും നൽകാൻ ആലങ്കോട് ലീലാകൃഷ്ണൻ , ശിവജി ഗുരുവായൂർ , പരത്തുള്ളി രവീന്ദ്രൻ എന്നിവരടങ്ങി  ജൂറി തെരഞ്ഞെടുത്തു. എടപ്പാൾ നാടക അരങ്ങിന്റെ പതിമൂന്നാമത് നാടകമേളയുടെ ഉദ്ഘാടന ദിവസമായ ഒക്ടോബർ 25 ന് പുരസ്കാര സമർപ്പണം നടക്കും.