Edappal
വട്ടംകുളം വെറ്റിനറി ഹോസ്പിറ്റലിൽ സർജിക്കൽ റൂം ഉദ്ഘാടനം ചെയ്തു

എടപ്പാൾ: വട്ടംകുളം വെറ്റിനറി ഹോസ്പിറ്റലിൽ ഒരുക്കിയ സർജിക്കൽ റൂം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് അധ്യക്ഷത വഹിച്ചു. ഡോക്ടർ മനോജ്‌കുമാർ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു, ക്ഷീര കർഷക സംഘം പ്രസിഡന്റ് പത്തിൽ അഷ്‌റഫ് സംസാരിച്ചു, കർഷക പ്രതിനിധികളും സംബന്ധിച്ചു, ജിന്റോ നന്ദി പറഞ്ഞു.