09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ ആയുഷ്മാൻ ഭവ പദ്ധതിക്കു തുടക്കമായി

ckmnews


എടപ്പാൾ:വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ആയുഷ്മാന്‍ഭവ ക്യാംപയിന് വട്ടംകുളം പഞ്ചായത്തിൽ തുടക്കമായി.മൂന്ന് ഘടകങ്ങളിലൂടെയാണ് ക്യാംപയിന്‍ നടക്കുന്നത്.പരിപാടിയുടെ പ്രചരണാർത്ഥം വട്ടംകുളം പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി, പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ പേപ്പർലെസ് സംവിധാനങ്ങളിലേക്ക് മാറാനും തീരുമാനിച്ചു.പകർച്ച വ്യാദികൾ പടർന്നു പിടിക്കുന്ന സമകാലീന സാഹചര്യത്തിൽ കരൾ മാറ്റിവെക്കൽ, കിഡ്നി മാറ്റിവെക്കൽ തുടങ്ങിയ അവയവ ദാനം സ്വീകരിക്കുമ്പോൾ അതു പുറത്തുനിന്നുള്ളവരിൽ നിന്നു വാങ്ങാതെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ അവയവ ദാധാവിനെ കണ്ടെത്താൻ ശ്രമിക്കണമെന്നും,നമ്മൾ ജീവിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നവരിൽ നിന്നും സ്വീകരിക്കുമ്പോൾ അതിലൂടെ ബന്ധങ്ങളുടെ പരിശുദ്ധിയും ഊഷ്മളതയും കാത്ത് സൂക്ഷിക്കാൻ കഴിയുമെന്നും ഉദ്ഘടന വേളയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു,ഡോക്ടർ മുഹമ്മദ്‌ ഫസൽ അധ്യക്ഷത വഹിച്ചു,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർസതീഷ് സ്വാഗതം ആശംസിച്ചു,ഷണ്മുഖൻ നന്ദി പറഞ്ഞു,