09 May 2024 Thursday

പിടാവനൂർ ഭഗവതി ക്ഷേത്രം കോവിലിന്റെ കട്ടിള വെപ്പ് ചടങ്ങും സാംസ്കാരിക സമ്മേളനവും ഞായറാഴ്ച നടക്കും

ckmnews

പിടാവനൂർ ഭഗവതി ക്ഷേത്രം കോവിലിന്റെ കട്ടിള വെപ്പ് ചടങ്ങും സാംസ്കാരിക സമ്മേളനവും ഞായറാഴ്ച നടക്കും


ചങ്ങരംകുളം:പിടാവനൂർ ഭഗവതി ക്ഷേത്രം കോവിലിന്റെ കട്ടിള വെപ്പ് ചടങ്ങും സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ 10ന് ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാലത്ത് 10.30ന് തുടങ്ങുന്ന സാംസ്കാരിക സമ്മേളനം ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ഉദ്ഘാടനം ചെയ്യും.ശബരിമല മുൻ മേൽ ശാന്തി അരീക്കര സുധീർ നമ്പൂതിരി,ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ്‌ എബ്രാന്തിരി എന്നിവർ ചേർന്ന് ശ്രീ കോവിലിന്റെ കട്ടിളവെപ്പ് കർമ്മം നിർവഹിക്കും.ഗണപതി ഹോമം, ഭഗവത് സേവ, സുദർശന ഹോമം, തിലഹോമം,ദീപപ്രോജ്വലനം, ഈശ്വര പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവയും നടക്കും.ഏർക്കര ശാസ്തൃ ശർമ്മൻ നമ്പൂതിരി,സർ കെവി കൃഷ്ണൻ, നിഷാന്ത്, ഷൈല തുടങ്ങിയ പ്രമുഖർ  പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വി വി അശോകൻ,എ ഷാജൻ,ആനന്ദകുമാർ ടികെ,ശിവൻ എംവി,പ്രസാദ് കോട്ടെപ്പാട്ട്,ഷൈല സുധീർ,സുമോദ് മാക്കാലിക്കൽ,ജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു