09 May 2024 Thursday

വിദ്യാര്‍ത്ഥികളുമായി വന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു

ckmnews

വിദ്യാര്‍ത്ഥികളുമായി വന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു


എടപ്പാള്‍ : സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു.നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തു നിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകിയിട്ട് 4.15-ന് ആണ് അപകടം.അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു.ഇവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു