09 May 2024 Thursday

എടപ്പാളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്നു

ckmnews


എടപ്പാൾ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്ന് ജലം പാഴായി. എടപ്പാൾ തൃശ്ശൂർ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തായാണ്  ലൈൻ തകർന്നത്. നിരവധി ലിറ്റർ ജലം ഒരു കിലോമീറ്ററോളം ദൂരം  പരന്നൊഴുകി. വെങ്ങിക്കര റോഡിലേക്കും തൊട്ടടുത്ത കടകളിലേക്കും വെള്ളം ഒഴുകിയെത്തി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് അധികൃതർ ലൈൻ ഓഫ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു  സംഭവം