09 May 2024 Thursday

എടപ്പാൾ നാട്ടുനന്മ തയ്യൽ മെഷിനുകൾ വിതരണം ചെയ്തു

ckmnews

എടപ്പാൾ നാട്ടുനന്മ തയ്യൽ മെഷിനുകൾ വിതരണം ചെയ്തു


എടപ്പാൾ: തയ്യൽ തൊഴിലിലൂടെ സ്ത്രീകളുടെ സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി എടപ്പാൾ നാട്ടു നന്മ തയ്യൽ മെഷിനുകൾ വിതരണം ചെയ്തു. 50 ശതമാനം സബ്സിഡിയിൽ 170 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ എം എൽ എ നിർവഹിച്ചു. പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് സി.രാമകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. നാഷണൽ NGO കോൺഫെഡറേഷന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.1,804 , 400 രൂപയുടെ തയ്യൽ മെഷിനുകളാണ് സബ്സിഡിയിൽ വിതരണം ചെയ്യുന്നത്. ആവശ്യമായ തയ്യൽ മോട്ടോറുകളും ഇതിന് പുറമെ വിതരണം ചെയ്യും. വനിതാ കൂട്ടായ്മയിലൂടെ തയ്യൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.പ്രസിഡന്റ് നാഷണൽ NGO കോൺഫെഡറേഷൻ മലപ്പുറം ജില്ലാകമ്മറ്റി പ്രസിഡന്റ്‌ പി. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണം കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്  ബൾക്കീസ് കൊരണപറ്റ നിർവ്വഹിച്ചു. എൻ.കെ. അബ്ദുൾ ഗഫൂർ, കെ.ജി. ബാബു, ബഷീർ. ടി, ദിലീപ് എരുവ്, അസ്ലം തിരുത്തി,പി .കെ. ബക്കർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിജി സുരേഷ് സ്വാഗതവും 

നാട്ടുനന്മ സെക്രട്ടറി കെ.പി. ഉഷാകുമാരി നന്ദി പറഞ്ഞു.