09 May 2024 Thursday

ഇർശാദ് മുപ്പതാം വാർഷിക സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു

ckmnews

ഇർശാദ് മുപ്പതാം വാർഷിക സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു


ചങ്ങരംകുളം : ഒരു നാട് നിർമ്മിച്ച മുപ്പത് വർഷങ്ങൾ എന്ന ശീർഷകത്തിൽ  ഡിസംബർ 21, 22 തിയ്യതികളിൽ നടക്കുന്ന പന്താവൂർ ഇർശാദ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയംഗം  സയ്യിദ് സീതിക്കോയ തങ്ങൾ നിർവ്വഹിച്ചു.ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ സി മൂസ ഹാജി സംബന്ധിച്ചു.