09 May 2024 Thursday

ശ്രീകൃഷ്ണജയന്തി ബാലദിനത്തിന്റെ ഭാഗമായി മഹാശോഭയാത്രയുടെ നോട്ടീസ് പ്രകാശനം ചെയ്തു

ckmnews

ശ്രീകൃഷ്ണജയന്തി  ബാലദിനത്തിന്റെ ഭാഗമായി മഹാശോഭയാത്രയുടെ നോട്ടീസ് പ്രകാശനം ചെയ്തു


എടപ്പാൾ: എടപ്പാൾ പഞ്ചായത്ത് ബാലഗോകുലം സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ആറിന് നടക്കുന്ന ശ്രീകൃഷ്ണജയന്തി  ബാലദിനത്തിന്റെ ഭാഗമായി മഹാശോഭയാത്രയുടെ നോട്ടീസ് പ്രകാശനം രാജാസ് ആയുർവേദ ഹോസ്പിറ്റൽ എംഡി ഡോക്ടർ അരുൺരാജ് നിർവഹിച്ചു. എടപ്പാൾ പഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ എടപ്പാൾ പട്ടണത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി ശുകപുരം ദ്വാരകാപുരിയിൽ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.ചടങ്ങിൽ പി.കെ. സുരേഷ്ബാബു, ഇ. ശിവകുമാർ, ബിനേഷ് ശ്രീധർ എന്നിവർ സംബന്ധിച്ചു. ഡോക്ടർ കാർത്തിക അരുൺരാജ് മുഖ്യ അതിഥി ആയിരുന്നു.