09 May 2024 Thursday

എൻആർഇജി വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

ckmnews

എൻആർഇജി വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു


 എൻആർഇജി വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം സെപ്തംബർ 16 17 തിയ്യതികളിലായി മഞ്ചേരിയിൽ വെച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ ജില്ലാസെമിനാർ എടപ്പാൾ ഗോൾഡൻ ടവറിൽ വെച്ച് സെപ്തംബർ 7 ന് വൈകുന്നേരം 3 മണിക്ക് ചേരും. സെമിനാറിൻ്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.NREG വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയ പ്രസിഡൻ്റ് കെ.ലക്ഷ്മി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡൻ്റ് വിപി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. കെ.പ്രഭാകരൻ അഡ്വ:കെ.വിജയൻ.കല്ലാട്ടയിൽ വേലായുധൻ.ഹബീബ് റഹ്മാൻ തവനൂർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ.ചെയർപേഴ്സൻ സിവി സുബൈദ.കൺവീനർ.കെ പ്രഭാകരൻ.ട്രഷറർ കെ.ലക്ഷ്മി