09 May 2024 Thursday

പകൽ തെരുവ് വിളക്ക് കത്തി കിടന്നു:വയർ മുറിച്ചു മാറ്റി കെഎസ്ഇബി ജീവനക്കാർ സ്ഥലം വിട്ടെന്ന് പരാതി

ckmnews

പകൽ തെരുവ് വിളക്ക് കത്തി കിടന്നു:വയർ മുറിച്ചു മാറ്റി കെഎസ്ഇബി ജീവനക്കാർ സ്ഥലം വിട്ടെന്ന് പരാതി


ചങ്ങരംകുളം:പകൽ തെരുവ് വിളക്ക് കത്തി കിടക്കുന്നത് ഒഴിവാക്കാൻ യാതൊരു മുന്നറിയിപ്പും കൂടാതെ വയർ മുറിച്ചു മാറ്റി  കെഎസ്ഇബി ജീവനക്കാർ സ്ഥലം വിട്ടെന്ന് പരാതി.

ചങ്ങരംകുളം താടിപ്പടിയിൽ കഴിഞ്ഞ ദിവസം പകൽ സമയത്ത് തെരുവ് വിളക്ക് കത്തുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ജീവനക്കാരെത്തി സ്വച്ചിന് സമീപത്തെ വയർ കട്ടാക്കി സ്ഥലം വിട്ടത്.സംഭവം അറിയാതെ രാത്രി ലൈറ്റിന്റെ സ്വിച്ച് ഓണാക്കാൻ ശ്രമിച്ച പ്രദേശവാസി വൈദ്യുതി ആഘാതമേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.


പകൽ ലൈറ്റ് കത്തി കിടക്കുന്നതിന് വൈദ്യുതി പ്രവഹിക്കുന്ന കേബിൾ മുൻകരുതൽ ഇല്ലാതെയും, പഞ്ചായത്തിനെയൊ മെമ്പർമാരെയോ അറിയിക്കാതെയും കട്ടാക്കി പോവുന്നത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാർഡ് മെമ്പർ കൂടിയായ അബ്ദുൽ മജീദ് ആവശ്യപ്പെട്ടു